നെടുമങ്ങാട്: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനം സമാപിച്ചു. മഹിളാ റാലിയും പൊതുസമ്മേളനവും അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്തു. എൽ. ശകുന്തള കുമാരി അധ്യക്ഷയായി. ശ്രീജ ഷൈജുദേവ്, ടി.എൻ. സീമ, എസ്. പുഷ്പലത, എം. ജി.മീനാംബിക, ഷംന നവാസ് തുടങ്ങിയവർ പ്രസംഗിച്ചു.ജില്ലാ സെക്രട്ടറിയായി ശ്രീജാ ഷൈജുദേവിനെയും പ്രസിഡന്റായി എൽ. ശകുന്തളകുമാരിയെയും ട്രഷററായി ജയശ്രീ ഗോപിയെയും തെരഞ്ഞെടുത്തു.