തിരുവനന്തപുരം : വാമനപുരം ബ്ലോക്ക് പഞ്ചായത്തില്‍ ഹരിത കര്‍മ സേനാ സംഗമം നടത്തി. ബ്ലോക്കിനു കീഴിലുള്ള എട്ട് പഞ്ചായത്തുകളിലെ ഹരിത കര്‍മ സേനാംഗങ്ങളാണ് വാമനപുരം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഒത്തുകൂടിയത്. പരിപാടിയുടെ ഉദ്ഘാടനം വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം നിര്‍വഹിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഹരിത കര്‍മ സേനാംഗങ്ങളെ പ്രസിഡന്റ് അഭിനന്ദിച്ചു. ഹരിത കര്‍മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതായും സേനാംഗങ്ങളുടെ സേവനം തദ്ദേശ സ്ഥാപനങ്ങളുടെ യശസുയര്ത്തുന്നതായും ജി. കോമളം പറഞ്ഞു.