കാട്ടാക്കട : നൂറുമേനി വിളവുമായി ഭാവനയുടെ കൊയ്ത്തുൽസവം. കുന്നനാട് ഏലായിൽ ഭാവന ഗ്രന്ഥശാല ആൻഡ് കലാസാംസ്കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച നെൽക്കൃഷിയിലാണ് നൂറുമേനി വിളഞ്ഞത്.ഒറ്റശേഖരമംഗലം പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിലാണ് ഹരിത ഭാവന എന്ന പേരിൽ നെൽക്കൃഷിക്ക് തുടക്കം കുറിച്ചത്.രക്തശാലി ഇനത്തിൽപ്പെട്ട വിത്തുകൾ ആണ് ഇവിടെ ഉപയോഗിച്ചത്.