മെഡിക്കൽ കോളജ്: വയോധികയുടെ മാല കവർന്ന സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്തു.
ബീമാപള്ളി പുതുവൽ പുരയിടം വീട്ടിൽ ഷമീർ (ബോംബെ ഷമീർ -38), ചിറയിൻകീഴ് പാലേക്കോണം മുറിയിൽ ചരുവിള വീട്ടിൽ അക്ബർ ഷാ (45), ആലപ്പുഴ താമരക്കുളം നാലുമുക്ക് കമ്പിവിള വീട്ടിൽ സജീഖാൻ (38) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം.
ഉള്ളൂർ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപത്തുകൂടി സഞ്ചരിക്കുകയായിരുന്ന ഉള്ളൂർ സ്വദേശിനിയായ 60കാരിയുടെ ഏഴ് പവൻ വരുന്ന സ്വർണാഭരണമാണ് പ്രതികൾ ചേർന്ന് അപഹരിച്ചത്. ഇതിൽ ഷമീറാണ് പ്രതികൾ മോഷ്ടിച്ചെടുത്ത സ്വർണാഭരണം വിൽപ്പന നടത്താൻ സഹായിച്ചത്. പ്രതികൾ മോഷ്ടിച്ച് വിറ്റ സ്വർണം പാറശാലയിലെ ഒരു ജ്വല്ലറിയിൽ നിന്ന് കണ്ടെടുത്തു പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ മോഷണം നടത്താൻ ഉപയോഗിച്ച് ബൈക്കും പോലീസ് കണ്ടെടുത്തു.