വിഴിഞ്ഞം : വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് മത്സ്യത്തൊഴിലാളികൾ നടത്തുന്ന അതിജീവന സമരം 47-ാം ദിവസം പിന്നിട്ടു. അഞ്ചുതെങ്ങ് ഇടവകയുടെ നേതൃത്വത്തിൽ ഇന്നലെ നടന്ന നിരാഹാര സമരത്തിന് നൂറ് കണക്കിന് പേർ അണിനിരന്നു. തുടർന്ന് നടന്ന സമര സംഗമം മോൺ. യൂജിൻഎച്ച്. പെരേര ഉദ്ഘാടനം ചെയ്തു. അഞ്ചുതെങ്ങ് ഇടവക വികാരി ഫാ. ലൂസിയൻ തോമസ് ആമുഖ പ്രഭാഷണം നടത്തി.
സെബാസ്റ്റ്യൻ അധ്യക്ഷതവഹിച്ചു. ഫാ. ഫ്രഡിസോളമൻ മുഖ്യപ്രഭാഷണം നടത്തി. ഫാ.ലൂസിയൻ തോമസ്, ഫാ.ബിനോയ്, സിസ്റ്റർ ലിയ, റീജ സജു, സോഫിയ ജോസഫ്, ആന്റണി ദേവദാസ് ഉൾപ്പെടെ 18 പേർ നിരാഹാരമിരുന്നു. മുല്ലപ്പെരിയാർ സെറ്റ്ലർ സർക്യൂട്ട് ട്രസ്റ്റ് നേതാക്കളായ അഡ്വ. റസൽ ജോയ്, അഡ്വ. ഡാനി എന്നിവർ ഐക്യദാർഢ്യവുമായി പന്തലിൽ എത്തി. ജോയി ജെറാൾഡ്, ജോയി വിൻസന്റ്, ജോൺസൺ ജോസഫ് എന്നിവർ നേതൃത്വം നൽകി.