തിരുവനന്തപുരം: ചരിത്രകാരനും സാഹിത്യകാരനുമായിരുന്ന പട്ടം ജി.രാമചന്ദ്രൻ നായരുടെ സ്മരണയ്ക്കായി പട്ടം ജി. രാമചന്ദ്രൻ നായർ സ്മാരക സാഹിത്യവേദി സാഹിത്യ രംഗത്ത് സമഗ്ര സംഭാവനകൾ നൽകുന്നവർക്കായി ഏർപ്പെടുത്തിയിട്ടുള്ള 2022-ലെ പുരസ്ക്കാരത്തിന് പ്രമുഖ സാഹിത്യ വിമർശകനായ ഡോ. വി. രാജാകൃഷ്ണനെ തെരഞ്ഞെടുത്തു.
2020, 2021 വർഷങ്ങളിലെ പുരസ്ക്കാരങ്ങൾക്കായി യഥാക്രമം ഡോ.വിളക്കുടി രാജേന്ദ്രൻ, പ്രഫ. ഡോ. ചന്ദ്രമതി എന്നിവരെയും തെരഞ്ഞെടുത്തു.പി.നാരായണക്കുറുപ്പ് ചെയർമാനും പ്രഫ. വട്ടപ്പറന്പിൽ ഗോപിനാഥപിള്ള, പ്രഫ. ഡോ.എൻ.മുകുന്ദൻ എന്നിവർ അംഗങ്ങളായുള്ള ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്ക്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. 11,111 രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങിയ പുരസ്ക്കാരങ്ങൾ നവംബർ നാലിന് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നടത്തുന്ന പട്ടം ജി. രാമചന്ദ്രൻ നായരുടെ എട്ടാമത് അനുസ്മരണ സമ്മേളനത്തിൽ സമ്മാനിക്കും.