കൊട്ടാരക്കര: കൊട്ടാരക്കര തമ്പുരാൻ സ്മാരക കഥകളി കലാമണ്ഡലത്തിൽ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം പൂജവയ്പ്പും അഞ്ചിന് വിജയദശമി ദിനത്തിൽ രാവിലെ വിദ്യാരംഭവും നടക്കും. എല്ലാ കലാ വിഭാഗങ്ങൾക്കും പുതിയ ബാച്ചിലേക്ക് പ്രവേശനമുണ്ടായിരിക്കുമെന്ന് ജനറൽ സെക്രട്ടറി അഡ്വ എൻ സതീഷ് ചന്ദ്രൻ അറിയിച്ചു.