+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യെ ഇ​ല്ലാ​യ്മ ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ല: ഐ​എ​ൻടി​യുസി

ച​വ​റ: തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യെ ഇ​ല്ലാ​യ്മ ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ലാ​യെ​ന്ന് ഐ​എ​ൻടി​യുസി ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​കെ. ഹ​ഫീ​സ്.​ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ തൊ​ഴി​ലാ​ളി വി​രു​ദ്ധ
തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യെ ഇ​ല്ലാ​യ്മ ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ല: ഐ​എ​ൻടി​യുസി
ച​വ​റ: തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യെ ഇ​ല്ലാ​യ്മ ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ലാ​യെ​ന്ന് ഐ​എ​ൻടി​യുസി ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​കെ. ഹ​ഫീ​സ്.​ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​ട​പ​ടി​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് മ​ഹാ​ത്മാ ഗാ​ന്ധി ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ്‌ ച​വ​റ തെ​ക്കും​ഭാ​ഗം മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തി​യ പോ​സ്റ്റ്‌ ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ഹാ​ത്മാ ഗാ​ന്ധി ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ൽ ദി​ന​ങ്ങ​ൾ കു​ത്ത​നെ വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന ത​ര​ത്തി​ൽ ഒ​രേ സ​മ​യം ഒ​രു പ​ഞ്ചാ​യ​ത്തി​ൽ ഇ​രു​പ​ത് ജോ​ലി​യെ ന​ട​ത്തു​വാ​ൻ പാ​ടു​ള്ളു എ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഉ​ട​ൻ പി​ൻ​വ​ലി​ക്ക​ണം എ​ന്നും രാ​വി​ലെ​യും ഉ​ച്ച​യ്ക്കും തൊ​ഴി​ലാ​ളി​ക​ളു​ടെ ഫോ​ട്ടോ എ​ടു​ക്കു​ന്ന​രീ​തി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും, തൊ​ഴി​ലു​പ​ക​ര​ണ​ങ്ങ​ളു​ടെ വാ​ട​ക പി​ൻ​വ​ലി​ച്ച​ത് പു​ന​ർ​സ്ഥാ​പി​ക്ക​ണ​മെ​ന്നും എ. ​കെ. ഹ​ഫീ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ്‌ ജോ​സ് വി​മ​ൽ​രാ​ജ് അ​ധ്യ​ക്ഷ​നാ​യി. ഡി.​കെ.അ​നി​ൽ​കു​മാ​ർ, താ​ര, കോ​തേ​ത്തു ഭാ​സു​ര​ൻ, ച​വ​റ ഹ​രീ​ഷ്, സി.​ആ​ർ സു​രേ​ഷ്, പ്രൊ​ഫ. ജെ​സ്റ്റ​സ്, സ​ന്ധ്യ മോ​ൾ,ലി​ല്ലി ജോ​സ്, ര​ത്ന​മ്മ,സി​ന്ധി ജോ​യ്, ജോ​സ്മോ​ൻ,സു​ഭാ​ഷി​ണി, വി​നാ​യ​ക്, വി​ഷ്ണു, ശ്യാം,​ ശ​ശി​ക​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.