അഞ്ചല്‍: ഉന്നത നിലവാരത്തില്‍ റോഡ് നിര്‍മാണത്തിനു തുക അനുവദിക്കുകയും നിര്‍മാണം ആരംഭിക്കുകയും ചെയ്ത ആര്‍ച്ചല്‍ മാവിള റോഡ് നിര്‍മാണം പാതവഴിയില്‍ ഉപേക്ഷിച്ചു.
പൂര്‍ണമായും തകര്‍ന്ന റോഡിലൂടെ കാല്‍നടപോലും ദുഷ്കരമായിരിക്കുകയാണ്. ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമായി മാറുന്നു. അത്യാവശ്യ ഘട്ടങ്ങളില്‍ പോലും ഓട്ടോറിക്ഷകള്‍ അടക്കമുള്ള ചെറിയ വാഹനങ്ങള്‍ വിളിച്ചാല്‍ വരാറില്ലെന്നു നാട്ടുകാര്‍ പറയുന്നു. മാസങ്ങളായി തുടരുന്ന അനാസ്ഥയില്‍ സഹികെട്ട നാട്ടുകാര്‍ ഒടുവില്‍ പ്രതിഷേധത്തിലേക്ക് നീങ്ങുകയാണ്.
സിപിഎം ആര്‍ച്ചല്‍ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹകരണത്തോടെ പുനലൂരിലെ പൊതുമരാമത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു.
സി.പി.എം അഞ്ചൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി എസ് ഷിജു ധര്‍ണ ഉദ്ഘാടനം ചെയ്തു. അടിയന്തിരമായി റോഡിന്റെ നിര്‍മാണം പുനരാംഭിച്ചു വേഗത്തില്‍ പൂര്‍ത്തിയാക്കണം എന്നും ഇല്ലാത്ത പക്ഷം ഓഫീസ് ഉപരോധം ഉള്‍പ്പടെയുള്ള ശക്തമായ സമരം സംഘടിപ്പിക്കുമെന്നും ഷിജു മുന്നറിയിപ്പ് നല്കി.
സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നിരവധിപേര്‍ പങ്കെടുത്ത പ്രതിഷേധത്തില്‍ പി പ്രതാപ് സിംഗ് അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി ഉമാദേവി, സജി, മാവിള ശശിധരൻ, സിന്ധു, വിജയൻ, മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി. മാവിള ആര്‍ച്ചല്‍ റോഡ് നിര്‍മാണത്തിനായി ഒരുകോടി 80 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്.