കൊല്ലം: ടികെഎം കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസ് അലുംമ്നി വാർഷിക ആഘോഷം ഇന്ന് രാവിലെ 10.30 ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. ടികെഎം കോളേജ് ട്രസ്റ്റ് പ്രസിഡന്റ് ഡോ. ഷഹാൽ ഹസൻ മുസലിയാർ ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഡോ. ചിത്ര ഗോപിനാഥ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കവിയും, തിരകഥാകൃത്തും കോളേജിലെ പൂർവ വിദ്യാർഥിയുമായ ഗണേഷ് ഒലിക്കര മുഖ്യാതിഥിയായി പങ്കെടുക്കും. ചടങ്ങിൽ ഡോ. ഷഹാൽ ഹസൻ മുസലിയാരെയും മുതിർന്ന അലുംമ്നി അംഗങ്ങളെയും ആദരിക്കും. ഈ വർഷം കേരളാ യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കളായ കോളേജിലെ നാല് വിദ്യാർഥികളെ അനുമോദിക്കൽ, മുപ്പത് വിദ്യാർഥിക്കൾക്ക് മെരിറ്റ് സ്കോളർഷിപ്പ് വിതരണം എന്നിവയും നടക്കും.