കുറവിലങ്ങാട്: മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ മര്‍ത്ത്മറിയം അര്ക്കദിയാക്കോന് തീര്‍ഥാടന ദേവാലയത്തില്‍ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാൾ ആരംഭിച്ചു. പ്രധാന തിരുനാള്‍ ദിനമായ ഇന്നു വൈകുന്നേരം 4.30ന് തിരുസ്വരൂപപ്രതിഷ്ഠ. അഞ്ചിന് വിശുദ്ധ കുർബാന, സന്ദേശം - ഫാ. കുര്യാക്കോസ് വട്ടമുകളേല്‍. 6.30ന് ലദീഞ്ഞ്. തുടര്‍ന്ന് പ്രദക്ഷിണം. 7.30ന് നേര്‍ച്ചവിതരണം. 7.35ന് കലാസന്ധ്യ.
വിശുദ്ധയെ അനുസ്മരിച്ച് പത്തു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് നല്‍കുന്നതിനായി പുതിയ ഉടുപ്പുകള്‍ നേര്‍ച്ചയായി സമര്‍പ്പിക്കാന്‍ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. വിശുദ്ധ കൊച്ചുത്രേസ്യായുടെ വേഷവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പ്രച്ഛന്നവേഷ മത്സരവും നടത്തും. ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിന് കൂട്ടിയാനിയില്‍, അസി. വികാരി ഫാ. ഇമ്മാനുവല്‍ കാഞ്ഞിരത്തിങ്കല്‍ എന്നിവർ നേതൃത്വം നൽകും.