പാലാ: കേരള കോണ്‍ഗ്രസ്-എം സംസ്കാരവേദി കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തി കോട്ടയത്ത് ആഘോഷിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനു കേരള കോണ്‍ഗ്രസ്-എം കേന്ദ്ര സമിതി ഓഫീസില്‍ ഡോ. എ.കെ. അപ്പുക്കുട്ടന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഡോ. വര്‍ഗീസ് പേരയിലിൽ അധ്യക്ഷത വഹിക്കും.
മൂന്നിന് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. ഗാന്ധിസത്തിന്റെ കാലികപ്രസക്തി എന്ന വിഷയത്തില്‍ ന്യുനപക്ഷ ധനകാര്യവികസന കോര്പറേഷന് ചെയര്മാന് സ്റ്റീഫന്‍ ജോര്‍ജ് പ്രബന്ധം അവതരിപ്പിക്കും. പ്രഫ. ലോപ്പസ് മാത്യു, സണ്ണി തെക്കേടം, പെണ്ണമ്മ ജോസഫ് പന്തലാനി, പ്രഫ. സാബു ഡി. മാത്യു, മനോജ് മാത്യു, ബാബു ടി. ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. അന്തര്‍ദേശീയ തലത്തിലും ജില്ലാ തലത്തിലും നടത്തിയ ഗാന്ധി ക്വിസ് മത്സരത്തില്‍ വിജയികളായവര്‍ക്ക് തോമസ് ചാഴികാടന് എംപി സമ്മാനങ്ങള്‍ വിതരണം ചെയ്യും.