പൊൻകുന്നം: ജനകീയ വായനശാലയിൽ ഇന്നു രണ്ടിനു ഗാന്ധിജയന്തി ആചരണം, വായനശാലയുടെ 19-ാം പിറന്നാൾ, ജനകീയ ഗുരുജനവേദി വാർഷികം എന്നിവ നടത്തും. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. ടി.എസ്. ബാബുരാജ് അധ്യക്ഷത വഹിക്കും.
ജനസംസ്കാര സെക്രട്ടറി എം.ജി. സതീശ് ചന്ദ്രൻ മുഖ്യപ്രഭാഷണവും ജനസംസ്കാര പ്രസിഡന്റ് കെ.ആർ. സുരേഷ് ബാബു ഗാന്ധി വചനങ്ങളുടെയും ചിത്രങ്ങളുടെയും പ്രദർശനോദ്ഘാടനവും നിർവഹിക്കും.
ജനസംസ്കാര സെക്രട്ടറി എം.ജി. സതീശ് ചന്ദ്രൻ മുഖ്യപ്രഭാഷണവും ജനസംസ്കാര പ്രസിഡന്റ് കെ.ആർ. സുരേഷ് ബാബു ഗാന്ധി വചനങ്ങളുടെയും ചിത്രങ്ങളുടെയും പ്രദർശനോദ്ഘാടനവും നിർവഹിക്കും.