റാന്നി: റാന്നി പുതുശേരിമല പള്ളിക്കമുരുപ്പ് ആനന്ദന്റെ പുരയിടത്തില്‍ ഇന്നലെ രാവിലെ പത്തരയോടെ പുരുഷന്റെ അസ്ഥികൂടം കണ്ടെത്തി. കാട് വൃത്തിയാക്കാനെത്തിയ അയല്‍ക്കൂട്ടത്തിലെ സ്ത്രീകളാണ് ആദ്യം കണ്ടത്. അവര്‍ പോലീസ് സ്റ്റേഷനില്‍ അറിയിച്ചതു പ്രകാരം റാന്നി പോലീസ് സ്ഥലത്തെത്തി. ശാസ്ത്രീയ അന്വേഷണവിഭാഗവും മറ്റും തെളിവുകള്‍ ശേഖരിച്ചു. പോലീസ് ഇന്‍സ്പെക്ടര്‍ എം.ആര്. സുരേഷിന്റെ നേതൃത്വത്തില്‍ തുടര്‍ നടപടി സ്വീകരിച്ചു.
അസ്ഥികൂടം, ജൂലൈ ആറിന് കാണാതായ വടശേരിക്കര പള്ളിക്കമുരുപ്പ് കിഴക്കേചരുവില് സുധാകര(61)ന്റേതാണെന്ന് സമീപത്തു കാണപ്പെട്ട വസ്ത്രാവശിഷ്ടങ്ങളും നോക്കിയ കമ്പനിയുടെ മൊബൈല്‍ ഫോണും ആശുപത്രി രേഖയും, ചെരിപ്പും കുടയും തിരിച്ചറിഞ്ഞശേഷം ബന്ധുക്കള്‍ പറഞ്ഞു. അരികിലായി കവറില്‍ രണ്ട് ഷര്‍ട്ടുകള്‍, കാവി നിറമുള്ള കൈലി, വെട്ടുകത്തി എന്നിവയും കണ്ടെത്തി. ഇവ സുധാകരന് സ്ഥിരമായി ഉപയോഗിക്കുന്നവയാണെന്ന് സ്ഥലത്തുവന്ന രണ്ട് പെണ്മക്കളും നാട്ടുകാരും പറഞ്ഞു. ഇയാളെ കാണാനില്ലെന്ന വിവരത്തിന് മകളുടെ ഭര്‍ത്താവ് അനില്‍കുമാറിന്റെ മൊഴിവാങ്ങി റാന്നി പോലീസ് ജൂലൈ ഏഴിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ആറിന് രാവിലെ എട്ടിന് ഇടക്കുളത്ത് പണിയുണ്ടെന്നു പറഞ്ഞാണ് വീട്ടില്‍നിന്നു പോയത്. ഇദ്ദേഹത്തെ കണ്ടെത്തുന്നതിന് റാന്നി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. കാണാതായ സുധാകരന്റെ അസ്ഥികൂടമാണോ ഇതെന്ന് കണ്ടെത്തുന്നതിനുള്ള ശാസ്ത്രീയ തെളിവുകള്‍ ലഭ്യമാക്കാന്‍ തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ ഡിഎന്‍എ പരിശോധനക്ക് അയയ്ക്കും.