പത്തനംതിട്ട: സീതത്തോട് ഗുരുനാഥന്മണ്ണില് റെയ്ഡിനെത്തിയ എക്സൈസ് സംഘത്തെ വ്യാജവാറ്റുകാര്‍ ആക്രമിച്ചു. എക്സൈസ് ഷാഡോ സംഘത്തില്‍ ഉണ്ടായിരുന്ന മൂന്ന് ഉദ്യോഗസ്ഥര്‍ക്കാണ് വാറ്റുകാരുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ചിറ്റാര്‍ എക്സൈസ് റേഞ്ച് സംഘമാണ് വ്യാജമദ്യം വില്പന നടക്കുന്നതായി അറിഞ്ഞ് റെയ്ഡിനെത്തിയത്. ഷാഡോ സംഘത്തിലുണ്ടായിരുന്നവരാണ് ഗുരുനാഥന്മണ്ണില് പരിശോധനയ്ക്കായി എത്തിയത്. ഇവരെയാണ് വാറ്റുകാര്‍ ആക്രമിച്ചത്. ഇന്റലിജന്‍സ് ബ്യൂറോ പ്രിവന്റീവ് ഓഫീസര്‍ എം. പ്രസാദ്, ചിറ്റാര്‍ റേഞ്ച് ഓഫീസിലെ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ആസിഫ്സലിം, എ. ഷെഹിന് എന്നിവരെ ജീപ്പിലെത്തിയവര്‍ കൂട്ടമായി ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. വിവരമറിഞ്ഞ് ഇന്‍സ്പക്ടര്‍ ബി. ദിനേശിന്റെ നേതൃത്വത്തില്‍ എക്സൈസ് സംഘം സ്ഥലത്തെത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. പ്രതികള്‍ക്കായി പോലീസ് അന്വേഷണവും ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഗുരുനാഥന് മണ്ണില്‍ വ്യാജമദ്യവില്പന ഉള്ളതായി വ്യപക പരാതി ഉള്ളതാണ്. വിദൂര പ്രദേശമാകയാല്‍ എക്സൈസിന് സ്ഥലത്ത് എത്തിച്ചേരാന്‍ ബുദ്ധിമുട്ടുണ്ട്. എക്സൈസ് വാഹനം സീതത്തോട് ടൗണില്‍ എത്തുമ്പോള്‍തന്നെ വിവരം വ്യാജമദ്യ വില്പന സംഘത്തിനു ലഭിക്കുമെന്നും പറയുന്നു. പരിക്കേറ്റ എക്സൈസ് ഉദ്യോഗസ്ഥരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.