തെരുവുനായകൾക്കു പ്രതിരോധ വാക്സിൻ നൽകുന്നതിലേക്കു പ്രത്യേക സംഘത്തെ നിയോഗിച്ചു പരിശീലനം നൽകിയെങ്കിലും ഇവരെ ഏറ്റെടുത്തു നടപടി തുടങ്ങാൻ തദ്ദേശസ്ഥാപനങ്ങൾ രംഗത്തുവന്നിട്ടില്ല. പദ്ധതിക്കായി ഫണ്ടില്ലെന്ന പരാതിയാണ് ഉയരുന്നത്.
ഡോഗ് ക്യാച്ചേഴ്സ് പിടികൂടുന്ന ഒരു നായയ്ക്ക് 300 രൂപ വീതം നൽകേണ്ട ചുമതല തദ്ദേശസ്ഥാപനത്തിനാണ്. വാക്സിനേഷൻ പ്രക്രിയകൾക്ക് ആവശ്യമായ സൗകര്യവും ചെയ്തു നൽകണം. കൂടാതെ നായ്ക്കളെ വന്ധ്യംകരണത്തിനു വിധേയമാക്കുന്നതിനു മുന്നോടിയായി അഭയകേന്ദ്രങ്ങൾ ഒരുക്കാനും സർക്കാർ നിർദേശമുണ്ട്. എന്നാൽ, ഇതിനാവശ്യമായ ഫണ്ടില്ലെന്നാണ് പഞ്ചായത്തുകളുടെ നിലപാട്. സമയബന്ധിത പരിപാടികൾ പ്രഖ്യാപിച്ചു യോഗങ്ങൾ നിരവധി ചേർന്നെങ്കിലും നടപടികളുമായി മുന്നോട്ടുപോകാൻ പഞ്ചായത്തുകൾക്കോ നഗരസഭകൾക്കോ കഴിഞ്ഞിട്ടില്ല.