തളിപ്പറമ്പ്: തളിപ്പറമ്പ് കടമ്പേരിയില്‍ പിതാവിനൊപ്പം ചിറയില്‍ കുളിക്കുന്നതിനിടയില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു. തളിയിലിലെ ജയകൃഷ്ണൻ-ജിഷ ദന്പതികളുടെ മകൻ പി.ഐ. ജിതിന് (17) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ 5.30 ഓടെയായിരുന്നു സംഭവം.
പിതാവ് ജയകൃഷ്ണനോടൊപ്പം കുളിച്ചുകൊണ്ടിരിക്കെ ജിതിന് ചിറയില്‍ മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുറുമാത്തൂര്‍ ഹയര്‍ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായ ജിതിന് എന്‍എസ്എസ് യൂണിറ്റ് ടീം ലീഡര്‍ കൂടിയായിരുന്നു. സഹോദരന്: ജിതേന്ദ്ര.