ആദൂര്‍: മകനൊപ്പം യാത്രചെയ്യുന്നതിനിടെ കാറിടിച്ച ബൈക്കില്‍നിന്നും തെറിച്ചുവീണ വയോധികന് കാര്‍ കയറി മരിച്ചു. പരപ്പ മുരൂരിലെ കൃഷ്ണോജി(75)യാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം കൊട്ടിയാടി വേളിത്തടുക്കയിലായിരുന്നു അപകടം. സുള്ള്യ ഭാഗത്തുനിന്ന് വരികയായിരുന്ന കാര്‍ ബൈക്കുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് കൃഷ്ണോജി റോഡിലേക്ക് തെറിച്ചുവീണത്. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സുള്ള്യ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: യമുന. മക്കള്‍: പത്മനാഭ, ഗായത്രി, ജയലക്ഷ്മി, പുനീത്കുമാര്‍. മരുമക്കള്‍: വിനോദിനി, പ്രേമലത, സീതാരാമ.