തൃക്കരിപ്പൂർ: മത്സ്യബന്ധനത്തിനിടയിൽ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. പടന്ന കടപ്പുറം ഗവ.ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ കെ.പി.മുബാറക് (56) ആണ് കടലിൽ മത്സ്യബന്ധന യാനത്തില്‍ വച്ച് മരിച്ചത്. ഭാര്യ: സുഹറ. മകൾ: മുബഷിറ. മരുമകൻ: സമീർ (പഴയങ്ങാടി).