തൃക്കരിപ്പൂര്‍: സ്കൂട്ടര്‍ ഓട്ടോയിലിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നിര്‍മാണ തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാള്‍ ജയ്പാല്‍ഗുരി ചെക് മൗലാനിയിലെ ചിത്തരഞ്ജന് സര്‍ക്കാരിന്റെ മകന് പുളക് സര്‍ക്കാര്‍ (26)ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം തൃക്കരിപ്പൂര്‍ നടക്കാവ് അഗ്നി രക്ഷാ നിലയത്തിന് മുന്നില്‍ വച്ചായിരുന്നു അപകടം. സ്കൂട്ടറില്‍ ഒപ്പമുണ്ടായിരുന്ന രത്തിന് പരിക്കേറ്റ് ചികിത്സയിലാണ്.