അഗളി: ഗോത്രമേഖലയിലെ വിദ്യാഭ്യാസ പങ്കാളിത്തം ഉയർത്തണമെന്നും ഗോത്രജനങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരണമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. വിദ്യാഭ്യാസപരമായും സാമൂഹികപരമായും ഗോത്ര മേഖലയിലുള്ളവർ ഉയർന്നുവന്നെങ്കിൽ മാത്രമേ സാമൂഹിക നീതി എന്ന ആശയം ഉറപ്പാക്കാൻ സാധിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. അട്ടപ്പാടി രാജീവ് ഗാന്ധി ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ പുതുതായി നിർമിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രയാസകരമായ ജീവിത സാഹചര്യങ്ങളിലൂടെ മുന്നേറുന്ന ഗോത്ര വിഭാഗങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ ഉയർത്തുകയാണ് സർക്കാർ ലക്ഷ്യം. ഇതിനായി ഗോത്ര മേഖലയിൽ വിദ്യാഭ്യാസ സൗകര്യങ്ങളും വിദ്യാഭ്യാസ നിലവാരവും വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്.
വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വർധിപ്പിക്കുകയും അക്കാദമിക ഗുണനിലവാരം ഉയർത്തുകയുമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ലക്ഷ്യമിട്ടത്. എൻ. ഷംസുദ്ദീൻ എംഎൽഎ അധ്യക്ഷനായി. വി.കെ. ശ്രീകണ്ഠൻ എംപി വിശിഷ്ടാതിഥിയായി. മരുതി മുരുകൻ, കെ.കെ. മാത്യു, ഡോ. റിജുലാൽ, അംബിക ലക്ഷ്മണൻ, ജ്യോതി അനിൽകുമാർ, പി. രാമമൂർത്തി, ഡോ. എം.ജി. പ്രസാദ് തുടങ്ങിയ വർ പങ്കെടുത്തു.