ശ്രീകണ്ഠപുരം: വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന ഐച്ചേരി -അലക്സ് നഗര്‍ റോഡ് നവീകരണത്തിനായി സമര്‍പ്പിച്ച15 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് ഉടന്‍ ഭരണാനുമതി നല്‍കണണമെന്ന് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനിയറോട് സജീവ് ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു. തകര്‍ന്ന് കിടക്കുന്ന റോഡിലൂടെ കാല്‍നടയാത്ര പോലും സാധ്യമല്ലെന്നും ഇരുചക്രവാഹന യാത്രികർക്ക് കുഴിയില്‍ വീണ് പരിക്കേല്‍ക്കുന്നത് പതിവാണെന്നും എംഎല്‍എ പൊതുമരാമത്ത് മന്ത്രിയെ നേരില്‍കണ്ട് ബോധ്യപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറ്റകുറ്റപണിക്ക് എസ്റ്റിമേറ്റ് തയാറാക്കിയത്. തുക അനുവദിക്കുന്നതിന് മുന്‍ഗണന നല്‍കുമെന്നും ഫണ്ട് ലഭിക്കുന്നതിനനുസരിച്ച് ഭരണാനുമതി നല്‍കുമെന്നും ചീഫ് എൻജിനിയര്‍ അറിയിച്ചു.