കണ്ണൂർ: "കണ്ണൂര്‍ ദസറ'യുടെ അഞ്ചാം ദിനം വർണാഭമാക്കി പ്രശസ്ത സിനിമാതാരവും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമിയുടെ നേതൃത്വത്തിൽ നൃത്തസന്ധ്യ അരങ്ങേറി.
കളക്ടറേറ്റ് മൈതാനിയിലെ വേദിയിൽ തിങ്ങിനിറഞ്ഞ സദസിനെ സാക്ഷിനിർത്തിയായിരുന്നു നൃത്തസന്ധ്യ. സാംസ്കാരിക സമ്മേളനം പ്രശസ്ത സാഹിത്യകാരി ആർ. രാജശ്രീ ഉദ്ഘാടനം ചെയ്തു. പി.പി. കുഞ്ഞിക്കൃഷ്ണന് മുഖ്യാതിഥിയായിരുന്നു. മുൻ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ടി.കെ. നൂറുന്നിസ, ആർട്ടിസ്റ്റ് ശശികല, കെ.പി. റാഷിദ്, കെ.പി. അനിത തുടങ്ങിയവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് കണ്ണൂര്‍ ഉമാമഹേശ്വര തിരുവാതിര സംഘം അവതരിപ്പിച്ച തിരുവാതിര, സിഎച്ച്എം ഹയര്‍ സെക്കൻഡറി വിദ്യാര്‍ഥികളുടെ ഒപ്പന, യൂണിവേഴ്സിറ്റി കലാപ്രതിഭ ഭക്താവര്‍ സിറാജ് അവതരിപ്പിച്ച മാപ്പിളപ്പാട്ട് എന്നിവ അരങ്ങേറി.