മാടപ്പള്ളി: ചെറുപുഷ്പം പള്ളിയില്‍ ഇടവകമധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാള്‍ ഇന്നും നാളെയും നടക്കും. ഇന്നു രാവിലെ 6.15ന് കൊടിയേറ്റ്, വിശുദ്ധകുര്‍ബാന, മധ്യസ്ഥപ്രാര്‍ഥന. ഉച്ചകഴിഞ്ഞ് മൂന്നിന് വയോജനങ്ങള്‍ക്ക് ക്ലാസ്. ഫാ. തോമസ് പ്ലാപ്പറമ്പില്‍ ക്ലാസ് നയിക്കും. 4.30ന് വിശുദ്ധകുര്‍ബാന.
നാളെ രാവിലെ ആറിനും ഒമ്പതിനും വിശുദ്ധകുര്‍ബാന. വൈകുന്നേരം 4.30ന് ആഘോഷമായ തിരുനാള്‍കുര്‍ബാന ഫാ. ജേക്കബ് ചീരംവേലില്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ചെറുപുഷ്പം കുരിശടിയിലേക്കു പ്രദക്ഷിണം, കൊടിയിറക്ക്, നേര്‍ച്ചവിതരണം. വികാരി ഫാ. മാത്യു ചെത്തിപ്പുഴ, അസിസ്റ്റന്റ് വികാരി ഫാ. വര്‍ഗീസ് മൂന്നുപറയില്‍ എന്നിവര്‍ നേതൃത്വം നല്‍കും.