പെരുവ: ഓടയുടെ മൂടിയിളകി കിടക്കുന്നതു കാല്‍നട യാത്രക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഭീഷണിയാകുന്നു. പെരുവ - പിറവം റോഡില്‍ പെരുവ ഗവണ്മെന്റ് ബോയ്സ് ഹയര്‍ സെക്കൻഡറി സ്കൂളിന് മുന്‍വശത്തെ ഓടയുടെ മൂടിയാണ് ഇളകി ഓടയില്‍ വീണ് കിടക്കുന്നത്.
ദിവസവും നൂറുകണക്കിനു വിദ്യാര്‍ഥികള്‍ സ്കൂളിലേക്കും ഗേള്‍സ് സ്കൂളിലേക്കും വന്നു പോകുന്ന വഴിയാണിത്. വിദ്യാര്‍ഥികളെ കൂടാതെ നിരവധി കാല്‍നടയാത്രക്കാരും ഇതുവഴി സഞ്ചരിക്കുന്നുണ്ട്. ഓടയുടെ മൂടി അടിയന്തരമായി സ്ഥാപിച്ചു അപകടഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെയും അധ്യാപകരുടെയും ആവശ്യം.