ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിനു സമീപത്തായി എസിആർ ലാബിന്റെ പ്രവർത്തനം ആരംഭിച്ചു. ഇന്നലെ രാവിലെ 11ന് കെഎച്ച്ആർഡബ്ല്യുഎസ് റീജണൽ മാനേജർ കെ. അൻസാർ ലാബിന്റെ ഉദ്ഘാടനം നിർവഹിച്ചു. നഴ്സിംഗ് ഓഫീസർ സുജാത, ജോയ്സ് ജേക്കബ് അൻസാദ് തുടങ്ങിയവർ പങ്കെടുത്തു.
അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികൾക്കു വിവിധതരം ലാബ് പരിശോധനകൾ ആവശ്യമായി വരുമ്പോൾ തൊട്ടടുത്തുള്ള സ്വകാര്യ ലാബുകളെ കൂടുതൽ പണം നൽകി ആശ്രയിക്കുകയാണ് പതിവു രീതി. ഇത് തടയുന്നതിനായാണ് കേരള ഹെൽത്ത് റിസർച്ച് വെൽഫയർ സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള എസിആർ ലാബിന്റെ ഒരു അനക്സ് ഇവിടെ പ്രവർത്തനമാരംഭിച്ചത്.
നിലവിൽ എസിആർ ലാബ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതു പേ വാർഡ് കെട്ടിടത്തിലാണ്. അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗിക്കു വിവിധതരം പരിശോധനകൾ ആവശ്യമായി വരുമ്പോൾ അത്യാഹിത വിഭാഗത്തിൽനിന്നും വളരെ ദൂരെ സ്ഥിതിചെയ്യുന്ന എസിആർ ലാബിലെത്താൻ രോഗിയുടെ കൂടെയെത്തുന്നവർ ബുദ്ധിമുട്ടുന്നതിനു പരിഹാരമായാണ് ലാബിന്റെ പ്രവർത്തനമാരംഭിച്ചത്. ഇപ്പോൾ രാവിലെ ഒന്പതു മുതൽ അഞ്ചുവരെയുള്ള ലാബ് ഒരാഴ്ചയ്ക്കുശേഷം 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.