കോട്ടയം: പാലായിൽ നടക്കുന്ന റവന്യു ജില്ലാ ഗെയിംസ് മത്സരത്തിൽ 90 പോയിന്റുമായി ഏറ്റുമാനൂർ ഉപജില്ല മുന്നിൽ.
68 പോയിന്റുമായി കോട്ടയം ഈസ്റ്റാണ് രണ്ടാമത്. 56 പോയിന്റുമായി കാഞ്ഞിരപ്പള്ളി ഉപജില്ലയാണ് മൂന്നാമത്. നെറ്റ്ബോൾ സീനിയർ ബോയ്സിൽ കുറവിലങ്ങാട് ഉപജില്ലാ വിജയികളായി സീനിയർ ഗേൾസിൽ കോട്ടയം ഈസ്റ്റാണ് ജേതാക്കൾ.
ടേബിൾ ടെന്നീസിൽ ജൂണിയർ ഗേൾസിലും സീനിയർ ബോയ്സ്, ഗേൾസ് എന്നീ വിഭാഗങ്ങളിൽ കാഞ്ഞിരപ്പള്ളി ജേതാക്കളായി.
ത്രോ ബോളിൽ സീനിയർ ബോയ്സിൽ ഏറ്റുമാനൂരും ഗേൾസിൽ കോട്ടയം ഈസ്റ്റും ചാന്പ്യൻമാരായപ്പോൾ സോഫ്റ്റ് ബോളിൽ സീനിയർ ഗേൾസിൽ വൈക്കം ഉപജില്ലയ്ക്കാണ് വിജയം. ഖോ-ഖോയിൽ സീനിയർ ബോയ്സിൽ ചങ്ങനാശേരിയും ഗേൾസിൽ കുറവിലങ്ങാടും ജേതാക്കളായി. ജൂണിയർ ബോയ്സിലും ഗേൾസിലും ചങ്ങനാശേരിയാണ് വിജയികൾ. സബ് ജൂണിയർ ഗേൾസ്, ബോയ്സ് വിഭാഗത്തിൽ കാഞ്ഞിരപ്പള്ളിക്കാണ് വിജയം.
ഷട്ടിൽ ബാൻഡ്മിന്റണിൽ സബ് ജൂണിയർ ബോയ്സ്, ഗേൾസ് വിഭാഗത്തിൽ പാലാ വിജയിച്ചു. ഇന്നും മത്സരങ്ങൾ തുടരും. രണ്ടാംഘട്ട മത്സരങ്ങൾ 20ന് ആരംഭിക്കും. മൂന്നിന് നടത്താനിരുന്ന ചെസ് മത്സരങ്ങൾ ആറിന് പാലാ അൽഫോൻസാ കോളജിൽ നടക്കും.