കോട്ടയം: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നാളെ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന യോഗം മാറ്റിവയ്ക്കണമെന്ന് കേരള കോണ്‍ഗ്രസ് -എം ജില്ലാ ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട യോഗം മൂന്നിന് അവധി ദിവസമായതിനാല്‍ നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.
ഗാന്ധിജയന്തി ദിനത്തില്‍ തന്നെ ലഹരിവിമുക്തി പരിപാടി ആരംഭിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. ഇതിന് ശരിയായ ദിനം ഗാന്ധിജയന്തി തന്നെയാണെന്നും കേരള കോണ്‍ഗ്രസ് -എം അംഗീകരിക്കുന്നതായും യോഗം അറിയിച്ചു.
ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു അധ്യക്ഷത വഹിച്ചു. യോഗത്തിനു മുമ്പ് ജില്ലാ ഭാരവാഹികള്‍ കെ.എം. മാണിയുടെ കബറടത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
വൈസ് പ്രസിഡന്റുമാരായ ബാബു കുരിശുംമൂട്ടില്‍, പ്രസാദ് ഭക്തവിലാസം, ജനറല്‍ സെക്രട്ടറിമാരായ ഫ്രാന്‍സിസ് പാണ്ടിശേരി, ഔസേപ്പച്ചന് വാളിപ്ലാക്കല്‍, പി.സി. കുര്യന്, രാജു ആലപ്പാട്ട്, ബൈജു മാതിരമ്പുഴ, ബിജു ചക്കാല, ബിനോ ജോണ്‍ ചാലക്കുടി, ജോണിക്കുട്ടി മഠത്തിനകം, സോണി തെക്കേല്‍, ടി.എ. ജയകുമാര്‍, മാത്തുക്കുട്ടി കുഴിഞ്ഞാലില്‍, പാലാ മണ്ഡലം പ്രസിഡന്റ് ബിജു പാലുപ്പടവന്‍ എന്നിവര്‍ പ്രസംഗിച്ചു.