കോട്ടയം: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ റീജണൽ ഓഫീസ് കോട്ടയത്തിന്റെ ആഭിമുഖ്യത്തിൽ തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ട്രേഡ് യൂണിയൻ നേതാക്കൾക്കുമുള്ള പെൻഷൻ സംബന്ധിച്ച പരാതികളും സംശയങ്ങളും തീർപ്പുകൽപ്പിക്കുന്നതിനായി പെൻഷൻ അദാലത്ത് എന്ന പരാതി പരിഹാര പ്രതിമാസ പരിപാടി 10നു രാവിലെ 11മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ ഗൂഗിൾ മീറ്റ് വഴി ഓൺലൈനായി നടത്തപ്പെടും.
പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പെൻഷൻ അദാലത്ത് എന്ന വിഷയത്തിൽ ro.kottayam@epfindia.gov.in എന്ന ഇ -മെയിൽ വിലാസത്തിൽ അഞ്ചിനു മുന്പായി പരാതി സമർപ്പിക്കണം. ഓൺലൈനായി പങ്കെടുക്കുന്നവർക്ക് ലിങ്ക് ലഭിക്കുന്നതിനായി ജി-മെയിൽ ഐഡിയും മൊബൈൽ നന്പറും പരാതിയിൽ വ്യക്തമാക്കണം.