പാലാ: സ്കൂട്ടറില്‍നിന്നും പണം മോഷ്ടിച്ച കേസില്‍ കുപ്രസിദ്ധ മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ പട്ടിക്കാട് പൂവംചിറ ചാലിയില് റോയിച്ചനെ (47)യാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.
പൈക സ്വദേശി ജോസഫ് മകളുടെ വിവാഹാവശ്യത്തിനായി ബാങ്കില്‍നിന്നു പിന്‍വലിച്ച ഒരു ലക്ഷം രൂപ തന്റെ സ്കൂട്ടറിനുള്ളില്‍ വച്ചിരുന്നു. സ്കൂട്ടര്‍ പൈക ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നില്‍ പാര്‍ക്കു ചെയ്ത സമയത്ത് റോയിച്ചൻ പണം മോഷ്ടിച്ച് കടന്നു കളയുകയുമായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയായ റോയിച്ചന് ജോസഫിന്റെ പുറകെ സ്കൂട്ടറില്‍ പിന്തുടരുന്ന ദൃശ്യവും പൈക ബിഎസ്എന്‍എല്‍ ഓഫീസിന്റെ മുന്‍വശം പാര്‍ക്ക് ചെയ്ത ജോസഫിന്റെ സ്കൂട്ടറിൽനിന്നു പണം എടുക്കുന്ന ദൃശ്യവും കണ്ടെത്തി. മോഷണത്തിനുശേഷം പ്രതി രാമപുരത്തുള്ള തന്റെ ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതായും അന്വേഷണ സംഘത്തിന്റെ പരിശോധനയില്‍ വ്യക്തമായി. തുടര്‍ന്ന് ഇയാളെ തൃശൂരില്‍നിന്നു പിടികൂടുകയായിരുന്നു. മോഷ്ടാവിനെ തിരിച്ചറിയുന്നതിനുവേണ്ടി 72ഓളം സിസിടിവി ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. പ്രതിക്ക് ആലത്തൂര്‍, നെന്മാറ, അങ്കമാലി സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളുണ്ട്.
എസ്എച്ച്ഒ കെ.പി. ടോംസണ്, എസ്ഐ എം.ഡി. അഭിലാഷ്, എഎസ്ഐ ബിജു കെ. തോമസ്, സിപിഒമാരായ ജസ്റ്റിന്, ജോഷി മാത്യു, രഞ്ജിത്ത് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.