രാമപുരം: തപാല്‍ വകുപ്പ് കോട്ടയം ഡിവിഷന്റെയും ബാപ്പുജി ഫിലാറ്റിലി ക്ലബിന്റെയും ആഭിമുഖ്യത്തില്‍ രാമപുരം എസ്എച്ച് ഗേള്‍സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ ഫിലാറ്റിലിക് എക്സിബിഷന് ആകര്‍ഷകമായി.
ഇന്ത്യയുടെയും വിദേശ രാജ്യങ്ങളുടെയും വൈവിധ്യമാര്‍ന്ന തപാല്‍ സ്റ്റാമ്പുകള്‍, ഇന്‍ലന്റുകള്‍, കവറുകള്‍, മറ്റ് തപാല്‍ ഉത്പന്നങ്ങള്‍, നൂറുകണക്കിനു വര്‍ഷം പഴക്കമുള്ള 350 ഓളം രാജ്യങ്ങളിലെ നാണയങ്ങള്‍, നോട്ടുകള്‍, ലോകറിക്കാര്‍ഡ് കരസ്ഥമാക്കിയ ഫാന്‍സി നോട്ടുകള്‍, 150 ഓളം രാജ്യങ്ങളുടെ ദേശീയപതാകകള്‍ എന്നിവയായിരുന്നു പ്രദര്‍ശനത്തിന്റ മുഖ്യ ആകര്‍ഷണം.
മധ്യകേരളത്തിലെ പ്രമുഖ ഫിലാറ്റിസ്റ്റുകളായ കെ.ജെ. ജോസഫ്, സെബാസ്റ്റ്യന്‍ ജോസഫ് എന്നിവരുടെ ശേഖരത്തില്‍നിന്നുള്ള സ്റ്റാമ്പുകളും നാണയങ്ങളുമാണ് പ്രദര്‍ശനത്തിന് ഒരുക്കിയിരുന്നത്. നിരവധി സ്കൂളുകളില്‍നിന്നു വിദ്യാര്‍ഥികള്‍ എക്സിബിഷന് കാണാന്‍ എത്തിയിരുന്നു.
ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ്‍ പുതിയിടത്തുചാലില്‍ ഉദ്ഘാടനം ചെയ്തു. സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളി വികാരി റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. തപാല്‍ വകുപ്പ് കോട്ടയം ഡിവിഷന് അസിസ്റ്റന്റ് സൂപ്രണ്ട് ഷീബ വേണുഗോപാല്‍, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് കെ.കെ. വിനു, ഗ്രാമപഞ്ചായത്ത് മെംബര്‍ ലിസമ്മ മത്തച്ചന്, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മരിയ റോസ്, പ്രകാശ് ജോസഫ്, ജോബി തോമസ്, നെല്‍സണ്‍ അലക്സ് എന്നിവര്‍ പ്രസംഗിച്ചു.