രാമപുരം: പാലായില്‍ റോഡുകള്‍ ഉന്നത നിലവാരത്തില്‍ പൂര്‍ത്തീകരിക്കുമെന്ന് മാണി സി. കാപ്പന് എംഎല്‍എ പറഞ്ഞു. കൂടപ്പുലം, ചകരത്തടി, തെരുവേല്‍, കുരിശുപള്ളി റോഡിന്റെ നവീകരണ പ്രവർത്തന പുരോഗതി വിലയിരുത്താന്‍ എത്തിയതായിരുന്നു എംഎല്‍എ.
മാണി സി. കാപ്പന് മുന്‍കൈയെടുത്ത് അനുവദിപ്പിച്ച പത്തു ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡിന്റെ നവീകരണം നടപ്പാക്കുന്നത്. സുശീലകുമാരി മനോജ്, എം.പി. കൃഷ്ണന്‍നായര്‍, മത്തച്ചന് പുതിയിടത്തുചാലില്‍, റോബി ഊടുപുഴ, ജിമ്മി ജോസഫ്, റെജികുമാര്‍, കുര്യന് തെക്കേല്‍, സോമന് തെരുവില്‍ തുടങ്ങിയവരും എംഎല്‍എയ്ക്കൊപ്പം ഉണ്ടായിരുന്നു.
നാട്ടുകാരുടെ നേതൃത്വത്തില്‍ എംഎല്‍എയ്ക്കു സ്വീകരണവും നല്കി.