വാഴൂർ: മദ്യലഹരിയിൽ ഹരിതകർമസേനാംഗങ്ങളെ അസഭ്യം പറയുകയും ഒരാളെ ആക്രമിക്കുകയും ചെയ്ത കേസിൽ വാഴൂർ ഉള്ളായം വേങ്ങത്താനത്ത് (മണിയങ്ങാട്ട്) മനോജി (35)നെ മണിമല പോലീസ് അറസ്റ്റു ചെയ്തു. തലയ്ക്ക് പരിക്കേറ്റ ഹരിതകർമസേനാംഗം പി.ടി. ആശ (40) കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെ ഉള്ളായത്തായിരുന്നു സംഭവം. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ ചാക്കുകളുമായി പോയ ഹരിതകർമസേനാംഗങ്ങളോട് മനോജ് അസഭ്യം പറയുകയും തുടർന്ന് ആക്രമിക്കുകയുമായിരുന്നു. മദ്യലഹരിയിലായിരുന്ന ഇയാൾ ആശയുടെ തല സമീപത്തെ മരത്തിലിടിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന പ്രവർത്തകരും നാട്ടുകാരും ചേർന്ന് ഇയാളെ പിടികൂടി മണിമല പോലീസിനു കൈമാറി.