വാഴൂര്‍: വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന അഗ്രി ന്യൂട്രി ഗാര്ഡന് പദ്ധതിക്കു കങ്ങഴയില്‍ തുടക്കമായി. വിഷരഹിതവും പോഷകപ്രദവുമായ പച്ചക്കറികള്‍ അടുക്കളത്തോട്ടത്തില്‍ ഉത്പാദിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ അഞ്ചുതരം പച്ചക്കറി വിത്തുകള്‍ കുടുംബശ്രീ അംഗങ്ങളായ 50 വനിതകള്‍ക്ക് വിതരണം ചെയ്തു. തക്കാളി, വെണ്ട, മുളക്, ചീര, വഴുതന എന്നിവയാണ് വിതരണം ചെയ്യുന്നത്.
വാഴൂര്‍ ബ്ലോക്ക് പരിധിയിലെ എല്ലാ പഞ്ചായത്ത് വാര്‍ഡുകളിലും 50 വീതം വനിതകള്‍ക്ക് പച്ചക്കറിവിത്ത് വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. 4750 കുടുംബശ്രീ അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് ഇതിന്റെ ഭാഗമായി പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യും. കങ്ങഴ പഞ്ചായത്തിലെ കുടുംബശ്രീ കാര്‍ഷിക നഴ്സറിയിലാണ് 25 രൂപ നിരക്കില്‍ വിത്തുകള്‍ ഉത്പാദിപ്പിക്കുന്നത്. സര്‍ക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായാണ് പച്ചക്കറിവിത്ത് വിതരണം നടത്തുന്നത്.
പദ്ധതിയുടെ ബ്ലോക്കുതല ഉദ്ഘാടനം വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി നിര്‍വഹിച്ചു. കങ്ങഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. റംല അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്ത് പ്രസിഡന്റും ചേര്‍ന്ന് ഫലവൃക്ഷത്തൈയും നട്ടു.