മുണ്ടക്കയം: വേലനിലം കുടിവെള്ളപദ്ധതി സ്ഥാപകൻ കെ.വി. കുര്യൻ എക്സ് എംഎൽഎ പൊട്ടംകുളത്തിന്റെ അനുസ്മരണത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോട്ടയം കാരിത്താസ് ആശുപത്രിയുമായി സഹകരിച്ചാണ് മെഡിക്കൽ ക്യാമ്പ് ഒരുക്കിയിരിക്കുന്നത്.
നാളെ രാവിലെ ഒൻപതുമുതൽ വേലനിലം ഹിദായത്തുൽ ഇസ്ലാം മദ്രസ ഹാളിൽ നടത്തുന്ന ക്യാമ്പിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എംപി നിർവഹിക്കും. ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ മുഖ്യപ്രഭാഷണം നടത്തും. മയക്കുമരുന്ന് ഉപയോഗം കുട്ടികളിൽ എന്ന വിഷയത്തിൽ ഡോ. ദീപ്തി മധു ക്ലാസ് നയിക്കും. ജനറൽ മെഡിസിൻ, കാർഡിയോളജി, പിഡിയാട്രിക്, ഓർത്തോ, ന്യൂറോളജി വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകും.
വാർത്താസമ്മേളനത്തിൽ കെ.കെ. കുര്യൻ പൊട്ടംകുളം, മോഹൻ മാത്യു കട്ടുപറമ്പിൽ, കെ.പി. നസറുദീൻ എന്നിവർ പങ്കെടുത്തു.