കണ്ണൂർ: മാഹിയിൽനിന്ന് നികുതി വെട്ടിച്ചു കടത്തിക്കൊണ്ടുവന്ന് പോലീസ് പിടിച്ചെടുത്ത ഡീസൽ കെഎസ്ആർടിസി ടെൻഡർ വിളിച്ചെടുത്തു.
11,950 ലിറ്റർ ഡീസലാണ് കെഎസ്ആർടിസി ടെൻഡർ വിളിച്ചെടുത്തത്. കടത്തിക്കൊണ്ടുവന്ന ഡീസൽ സർക്കാർ കണ്ടുകെട്ടുകയും വില്പനയ്ക്കായി ടെൻഡർ ക്ഷണിക്കുകയുമായിരുന്നു. രണ്ടാഴ്ചമുമ്പ് 7,87,700 രൂപയ്ക്കാണ് കെഎസ്ആർടിസി ടെൻഡർ വിളിച്ചത്.
ഇതിന് ജില്ലാകളക്ടർ എസ്. ചന്ദ്രശേഖർ അനുമതി നൽകുകയായിരുന്നു. ഇന്നലെ ഉച്ചയോടെ 11,950 ലിറ്റർ ഡീസൽ എആർ ക്യാമ്പിൽനിന്നും കണ്ണൂർ ഡിപ്പോയിലുള്ള പമ്പിലേക്ക് എത്തിച്ചു. നിലവിൽ കെഎസ്ആർടിസി എടക്കാടുള്ള സ്വകാര്യ പമ്പിൽനിന്നാണ് കണ്ണൂർ ഡിപ്പോയിലേക്ക് ഇന്ധനം എത്തിക്കുന്നത്.
രണ്ടു മാസം മുന്‍പാണ് തലശേരി കോടിയേരിയിൽനിന്ന് നികുതി വെട്ടിച്ച് കടത്തുകയായിരുന്ന ഡീസൽ പോലീസ് പിടിച്ചെടുത്തത്.
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ മാഹിയിലെ മൂലക്കടവിലെ പെട്രോള്‍ പമ്പില്‍നിന്ന് മറിച്ചുവില്‍ക്കുന്നതിനായി എറണാകുളത്തേക്ക് കൊണ്ടുപോയ 12,000 ലിറ്റർ ഡീസലാണ് പിടിച്ചെടുത്തത്.
പന്തക്കല്‍ പെട്രോള്‍ പമ്പില്‍നിന്ന് കടത്തിയ ഡീസല്‍ പോലീസ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു.
ഡ്രൈവറടക്കം അറസ്റ്റിലായതോടെ ഡീസൽ ടാങ്കറടക്കം എആർ ക്യാമ്പിലായിരുന്നു സൂക്ഷിച്ചിരുന്നത്.