മണിക്കടവ്: വോയ്സ് ഓഫ് മണിക്കടവ് ചാരിറ്റബിൾ സൊസൈറ്റിയുടെയും മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കൻഡറി, യുപി സ്കൂളുകളുടെയും സംയുക്താഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കും രക്ഷിതാക്കൾക്കുമായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ‘ലഹരി വിരുദ്ധ നാട് നമ്മുടെ നാട് ' എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനായി പത്തിലധികം നിർദേശങ്ങൾ രക്ഷിതാക്കളുടെ യോഗത്തിൽ അവതരിപ്പിച്ചു.
പ്രശസ്ത മോട്ടിവേഷൻ സ്പീക്കറായ ഡോ. വർഗീസ് പോൾ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു. ഉളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ ഒ.വി. ഷാജു അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. പയസ് പടിഞ്ഞാറെമുറിയിൽ, പ്രിൻസിപ്പൽ ഷാജി വർഗീസ്, ഗ്രാമ പഞ്ചായത്ത് മെമ്പർ ജാൻസി കുന്നേൽ, ഹൈസ്കൂൾ മുഖ്യാധ്യാപകൻ പി.എം.നീലകണ്ഠൻ, യുപി സ്കൂൾ മുഖ്യാധ്യാപകൻ സണ്ണി ജോൺ, സജി തകിടിപ്പുറം, റോബിൻ മുറിഞ്ഞകല്ലേൽ, ബിജു പരയ്ക്കാട്ട് എന്നിവർ പ്രസംഗിച്ചു.