പരിയാരം: പരിയാരം ഗവ. മെഡിക്കല്‍ കോളജിന് സമീപത്തെ പെട്ടിക്കട തീവച്ച് നശിപ്പിച്ചതായി പരാതി. കടന്നപ്പള്ളിയിലെ സി.രാമചന്ദ്രന്റെ പെട്ടിക്കടയാണ് വ്യാഴാഴ്ച്ച പുലര്‍ച്ചെയോടെ കത്തി നശിച്ചത്. പരിയാരം ഗവ. മെഡിക്കല്‍ കോളജിന് മുന്‍വശത്ത് ദേശീയ പാതയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പെട്ടിക്കടയാണ് കത്തി നശിച്ചത്.
സ്റ്റീല്‍ പാത്രങ്ങള്‍, ലുങ്കി, തോര്‍ത്തുകള്‍, കുടകള്‍ തുടങ്ങിയവ വില്‍പ്പന നടത്തുന്ന കടയിലെ മുഴുവന്‍ സാധനങ്ങളും കത്തിനശിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 1.30 ഓടെയാണ് കടയ്ക്ക് തീപിടിച്ച വിവരമറിഞ്ഞതെന്ന് രാമചന്ദ്രന് പറയുന്നു.
ഉടന്‍ പരിയാരം പോലിസിലും തുടര്‍ന്ന് അഗ്നി രക്ഷാനിലയത്തിലും വിവരമറിയിച്ചു. തുടര്‍ന്ന് പയ്യന്നൂരില്‍ നിന്നുമെത്തിയ അഗ്നി രക്ഷാ സേനയും പരിയാരം പോലിസും ചേര്‍ന്നാണ് തീയണച്ചത്. അടുത്തടുത്ത് പെട്ടിക്കടകള്‍ ഉണ്ടെങ്കിലും കൃത്യസമയത്ത് അഗ്നി രക്ഷാ സേനയെത്തി തീയണച്ചതിനാല്‍ തീ പടരുന്നത് തടാന്‍ സാധിച്ചു. അറുപതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സംഭവത്തെ കുറിച്ച് പരിയാരം പോലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.