ചെറുപുഴ: നായ കുറുകേ ചാടിയതിനെത്തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുത തൂണിലിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. ഓട്ടോഡ്രൈവർ അട്ടോളി ഗോപി(52), എയ്യൻകല്ല് അങ്കണവാടി വർക്കർ കിഴക്കേപുരയിൽ സുധ (41) എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
മലയോര ഹൈവേയിൽ ചെറുപുഴ -തിരുമേനി റോഡിൽ പ്രാപ്പൊയിൽ ഈസ്റ്റിൽ ഇന്നലെ രാവിലെ 9.30 നാണ് അപകടമുണ്ടായത്. എയ്യൻകല്ലിൽനിന്നു പ്രാപ്പൊയിലേക്കു വരികയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. ചെറുപുഴ പഞ്ചായത്തിലെ പ്രാപ്പൊയിൽ, കോക്കടവ്, തിരുമേനി തുടങ്ങിയ ഭാഗങ്ങളിൽ തെരുവുനായ് ശല്യം രൂക്ഷമാണ്.