ആലക്കോട്: ഉദയഗിരി കൃഷിഭവനിൽ കേരരക്ഷാവാരം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിന്ദു ഷാജു അധ്യക്ഷത വഹിച്ചു. കെ.എസ്. അബിഷ, ഷീജ വിനോദ്, എം.എൻ. ബിന്ദു, സൂര്യ പ്രകാശ് , പി.സി. ജോയി എന്നിവർ പ്രസംഗിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസർ പി. ശ്രീധരൻ, കെ. പ്രസാദ് പറഞ്ഞു. കേര കൃഷിയിൽ സംയോജിത സസ്യസംരക്ഷണ പരിചരണ മാർഗങ്ങൾ അവലംബിക്കുന്ന സംസ്ഥാനതല ക്യാമ്പയിൻ നടക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി. അന്തരീക്ഷ നൈട്രജനെ ആഗിരണം ചെയ്ത് മണ്ണിൽ നിക്ഷേപിക്കുന്ന ശീമ കൊന്ന തെങ്ങിൽ തോപ്പുകളിൽ നട്ടു പിടിപ്പിക്കുന്നതിന് ഒരു ശീമ ക്കൊന്ന കമ്പിന് രണ്ട് രൂപ പ്രകാരം കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നൽകും. സെപ്റ്റംബർ 27 മുതൽ ഒക്ടോബർ മൂന്നു വരെയാണ് വാരാചരണം. ജൈവവേലികളും നിർമിക്കും.
പഞ്ചായത്തിൽ ചുരുങ്ങിയത് 8000 ശീമക്കൊന്ന നട്ടുപിടിപ്പിക്കുകയാണ് ലക്ഷ്യം.
പഞ്ചായത്തിൽ ചുരുങ്ങിയത് 8000 ശീമക്കൊന്ന നട്ടുപിടിപ്പിക്കുകയാണ് ലക്ഷ്യം.