+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റാഗിംഗ്: മ​ന്ത്രി റി​പ്പോ​ര്‍​ട്ട് തേ​ടി

കു​മ്പ​ള: അം​ഗ​ടി​മു​ഗ​ര്‍ ഗ​വ. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​യെ ര​ണ്ടാം​വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ള്‍ റാ​ഗിം​ഗി​ന് വി​ധേ​യ​മാ​ക്കു​ന്ന വീ​ഡി​യോ പ്ര​ച​രി​ച്ച​തി​നെ​ത്
റാഗിംഗ്: മ​ന്ത്രി  റി​പ്പോ​ര്‍​ട്ട് തേ​ടി
കു​മ്പ​ള: അം​ഗ​ടി​മു​ഗ​ര്‍ ഗ​വ. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​യെ ര​ണ്ടാം​വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ള്‍ റാ​ഗിം​ഗി​ന് വി​ധേ​യ​മാ​ക്കു​ന്ന വീ​ഡി​യോ പ്ര​ച​രി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി റി​പ്പോ​ര്‍​ട്ട് തേ​ടി. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം ക​ണ്ണൂ​ര്‍ മേ​ഖ​ല ഡ​പ്യൂ​ട്ടി ഡ​യ​റ​ക്‌​ട​റോ​ടാ​ണ് റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം സ്‌​കൂ​ള്‍ വി​ട്ട് ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന പ​തി​നാ​റു​കാ​ര​നെ പ്ല​സ്ടു​വി​ന് പ​ഠി​ക്കു​ന്ന ചി​ല വി​ദ്യാ​ര്‍​ഥി​ക​ള്‍ ബ​സ് വെ​യി​റ്റിം​ഗ് ഷെ​ഡി​ന് സ​മീ​പം ത​ട​ഞ്ഞു​നി​ര്‍​ത്തു​ക​യും സാ​ങ്ക​ല്പി​ക​മാ​യി മോ​ട്ടോ​ര്‍ സൈ​ക്കി​ള്‍ ഓ​ടി​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ന്‍റെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ​യും വീ​ഡി​യോ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​ത്. ഇ​തു സം​ബ​ന്ധി​ച്ച് സ്‌​കൂ​ള്‍ അ​ധി​കൃ​ത​രും പി​ടി​എ​യും കു​മ്പ​ള സി​ഐ​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. അ​ഞ്ച് പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് സം​ഭ​വ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ടി​രു​ന്ന​ത്. ഇ​വ​രെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ച്ച് ചോ​ദ്യം ചെ​യ്ത​ശേ​ഷം വി​ട്ട​യ​ച്ചു.രേ​ഖാ​മൂ​ലം പ​രാ​തി ന​ല്‍​കി​യാ​ല്‍ കേ​സെ​ടു​ക്കാ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ല​പാ​ട്.