മട്ടന്നൂർ: ഹർത്താൽദിനത്തിലെ അക്രമവുമായി ബന്ധപ്പെട്ട് മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൂടി അറസ്റ്റിൽ.
ഉളിയിൽ, നടുവനാട് സ്വദേശികളായ സഫ്വാൻ, സത്താർ, സജീർ എന്നിവരെയാണ് മട്ടന്നൂർ ഇൻസ്പെക്ടർ എം.കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താൽ ദിനത്തിൽ രാവിലെ ഉളിയിലിൽ വച്ച് കണ്ണൂർ വിമാനത്താവളത്തിലെ ജോലി കഴിഞ്ഞ് പുന്നാട്ടെ വീട്ടിലേക്ക് പോകുകയായിരുന്ന ബൈക്ക് യാത്രികനുനേരെ പെട്രോൾ ബോംബ് എറിഞ്ഞ സംഭവത്തിലാണ് സഫ്വാനെ അറസ്റ്റ് ചെയ്തത്. നടുവനാട് വച്ച് പോലീസിനുനേരെ കല്ലേറ് നടത്തിയ സംഭവത്തിലാണ് സത്താർ, സജീർ എന്നിവരെ അറസ്റ്റ് ചെയ്തത്. പോലീസ് നടത്തിയ തെരച്ചിലിൽ ചാവശേരി 21-ാം മൈലിലെ ആളൊഴിഞ്ഞ കെട്ടിടത്തിന് സമീപത്തുനിന്നാണ് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തശേഷം ഇന്നലെ വൈകുന്നേരം അറസ്റ്റ് രേഖപ്പെടുത്തി മട്ടന്നൂർ കോടതിയിൽ ഹാജരാക്കി. മട്ടന്നൂർ സ്റ്റേഷൻ പരിധിയിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് 16 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പിടിയിലായത്. ഏഴ് കേസുകളാണ് രജിസ്റ്റർ ചെയ്തത്.