കണ്ണൂർ: ലോക ഹൃദയാരോഗ്യ ദിനത്തോടനുബന്ധിച്ച് ചാല ബിഎംഎച്ച് ജിം കെയർ ആശുപത്രിയിൽ സൗജന്യ ഹൃദയരോഗ നിവാരണ ക്യാമ്പ് നടത്തി. ക്യാമ്പിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച ഹൃദയാരോഗ്യ ബോധവത്കരണ പരിപാടിയിൽ ബിഎംഎച്ച് ജിം കെയർ കാർഡിയോളജിസ്റ്റ് ഡോ. മനോജ് കുമാറും ഹൃദയത്തിന്റെ ആരോഗ്യത്തിനുതകുന്ന ഭക്ഷണ രീതിയെക്കുറിച്ച് നഴ്സിംഗ് ഡയറക്ടർ മഞ്ജു ജോസഫും ക്ലാസെടുത്തു. പബ്ലിക് റിലേഷൻ ഓഫീസർ കെ.വി. മധുസൂദനൻ, ഓപ്പറേഷൻ മാനേജർ നവീൻ തോമസ്, മാനേജർ പ്രോജക്ട്സ് ആൻഡ് എൻജിനിയറിംഗ് സപ്പോർട്ട് അജിത് കുമാർ, ക്വാളിറ്റി എക്സിക്യൂട്ടീവ് മെഹർ എന്നിവർ പ്രസംഗിച്ചു.