കണ്ണൂര്‍: ആസ്റ്റര്‍ മിംസ് ആശുപത്രിയുടെ നേതൃത്വത്തില്‍ ലോകഹൃദയദിനത്തില്‍ നടത്തിയ വാക്കത്തോണ്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. "ഓരോ ഹൃദയവും എല്ലാ ഹൃദയങ്ങള്‍ക്കുമായി ഉപയോഗപ്പെടുത്തുക' എന്ന ഈ വര്‍ഷത്തെ ലോകഹൃദയദിന സന്ദേശവുമായാണ് ആയിരത്തിലധികം വരുന്ന വിദ്യാര്‍ഥികള്‍ കണ്ണൂർ നഗരഹൃദയത്തിലൂടെ വാക്കത്തോൺ നടത്തിയത്.പോലീസ് സേനയുടെ ലഹരിവിരുദ്ധ വിഭാഗമായ "യോദ്ധാവ് ', കേരള പോലീസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, കണ്ണൂര്‍ സ്പോര്‍ട്സ് സ്കൂള്‍, സേന റിക്രൂട്ട്മെന്റ് പരിശീലനസ്ഥാപനമായ ടൊര്‍ണാഡോസ് ചാല് ബീച്ച്, ആസ്റ്റര്‍ വോളണ്ടിയേഴ്സ് എന്നിവരുമായി സഹകരിച്ചാണ് ആസ്റ്റര്‍ മിംസ് കണ്ണൂർ വാക്കത്തോണ്‍ സംഘടിപ്പിച്ചത്.
ഞങ്ങള്‍ ലഹരി ഉപയോഗിക്കില്ലെന്നും ലഹരിയിലേക്ക് ആകര്ഷിപ്പിക്കാന് ശ്രമിക്കുന്നവരെ പോലീസിന് മുന്നിലേക്കെത്തിക്കുമെന്നും വിദ്യാര്‍ഥികള്‍ പ്രതിജ്ഞ ചെയ്തു. ലഹരിയുടെ ഉപയോഗം ഹൃദയത്തെ എങ്ങനെ ബാധിക്കും എന്ന വിഷയത്തെ അധികരിച്ചുള്ള ബോധവത്കരണവും നടന്നു.തലശേരി എഎസ്പി നിധിൻരാജ് പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു. ആസ്റ്റര്‍ മിംസിലെ കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാരായ ഡോ. അനില്‍കുമാര്‍, ഡോ. സി.വി. ഉമേശന്, ഡോ. വിജയന്, ശൗര്യ ചക്ര കമാൻഡോ മനേഷ്, കൂത്തുപറന്പ് സ്റ്റേഷൻ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരി എന്നിവർ പ്രസംഗിച്ചു.