കോയന്പത്തൂർ : ദീപാവലി പ്രമാണിച്ച് കോയന്പത്തൂരിലെ കോഓപ്ടെക്സിൽ 30 ശതമാനം ഡിസ്കൗണ്ട് വില്‍പ്പന ആരംഭിച്ചു. കോയന്പത്തൂർ നെഹ്റു സ്റ്റേഡിയം കോംപ്ലക്സിലാണ് തമിഴ്നാട് സർക്കാരിന്റെ സഹകരണ കന്പനിയായ ഗോഓപ്ടെക്സ് പ്രവർത്തിക്കുന്നത്.
എല്ലാ വർഷവും ദീപാവലി ആഘോഷത്തോടനുബന്ധിച്ച് കോഓപ്ടെക്സ് പ്രത്യേക വിലക്കിഴിവിൽ വസ്ത്രങ്ങൾ വില്‍ക്കുന്നു.
അതനുസരിച്ച് ഈ വർഷവും സിന്തറ്റിക്, കോട്ടണ്‍ സാരികൾ, ബ്ലാങ്കറ്റുകൾ, റെഡിമെയ്ഡ് ഷർട്ടുകൾ, ഓർഗാനിക് കോട്ടണ്‍ സാരികൾ എന്നിവ ദീപാവലിയോടനുബന്ധിച്ച് പ്രത്യേക വില്‍പ്പനയ്ക്ക് ലഭ്യമാണ്. ഇതുകൂടാതെ കയറ്റുമതി ഗുണമേന്മയുള്ള ഗൃഹോപകരണങ്ങളും ലഭ്യമാണ്.
ദീപാവലി പ്രമാണിച്ച് ഈ വർഷം 30 ശതമാനം പ്രത്യേക കിഴിവ് നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ കളക്ടർ ജി.എസ്. സമീരൻ കിഴിവ് വില്‍പ്പന ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗോ ഒപ്ടെക്സ് മാനേജിംഗ് ഡയറക്ടർ രമേഷ്, ചെയർമാൻ വെങ്കിടാചലം എന്നിവർ പങ്കെടുത്തു.