ചാരുംമൂട്: വീട് കുത്തിത്തുറന്നു മോഷണം നടത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ ഹൂഗ്ലി സ്വദേശി സോവൻ മർമ്മാക്കറെ(24)യാണ് നൂറനാട് സിഐ പി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 19 നായിരുന്നു മോഷണം.
ആദിക്കാട്ടുകുളങ്ങരയിലുള്ള അജിഖാന്റെ തടിമില്ലിൽ ജോലി ചെയ്യുന്ന ബംഗാൾ സ്വദേശി സമദുൽ ഹക്ക് താമസ സ്ഥലത്തു ബാഗിൽ സൂക്ഷിച്ചിരുന്ന 55,000 രൂപയാണ് മോഷണം പോയത്.
പ്രതി ഇവിടെ ജോലി അന്വേഷിച്ചെത്തിയതായിരുന്നു. പണം മോഷണം പോയതു മുതൽ പ്രതിയെയും കാണാതെ വന്നതോടെയാണ് പോലീസിൽ പരാതി നൽകിയത്. പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഇയാൾ വിമാന ടിക്കറ്റ് ബുക്ക് ചെയ്തതായി കണ്ടെത്തുകയും നെടുമ്പാശേരി വിമാനത്താവള പരിസരത്തുനിന്ന് ഇയാളെ പിടികൂടുകയുമായിരുന്നു.
എസ്ഐ നിതീഷ്, എഎസ്ഐമാരായ രാജേന്ദ്രൻ, പുഷ്പൻ, സിപിഒമാരായ വിഞ്ജിത് വിഷ്ണു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.