കോവളം: ടൂറിസം രംഗത്ത് കേരളം വന്‍ പുരോഗതി ലക്ഷ്യമിട്ട് മുന്നേറുകയാണെന്നും ഫാം ടൂറിസത്തിന് കേരളത്തില്‍ വലിയ സാധ്യതകളാണുള്ളതെന്നും മന്ത്രി ജെ. ചിഞ്ചുറാണി. പ്രാദേശിക ടൂറിസം ഡെസ്റ്റിനേഷനുകള്‍ വികസിപ്പിക്കുന്നതിനും കേരളത്തിന്റെ തനതായ രുചിവൈവിധ്യങ്ങള്‍ പരിചയപ്പെടുത്തുന്നതിനും പ്രത്യേക പരിഗണന സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി. മെട്രോ എക്സ്പെഡിഷൻ, തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രീസ് എന്നിവരുടെ ആഭിമുഖ്യത്തിൽ കോവളത്ത് സംഘടിപ്പിച്ച അന്താരാഷ്ട്ര വിനോദ സഞ്ചാര ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും ക്ഷണിക്കപ്പെട്ട നൂറോളം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ടൂറിസം ദിനാഘോഷങ്ങളില്‍ പങ്കെടുത്തു. കേരളത്തിലെ വിവിധ ടൂറിസം കേന്ദ്രങ്ങള്‍ ഇവര്‍ സന്ദര്‍ശിച്ചു. കസാക്കിസ്ഥാനില്‍ നിന്നും എത്തിയ ആയുര്‍വേദ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സംഘത്തെ ചടങ്ങില്‍ അധ്യക്ഷത വഹിച്ച തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍ സ്വീകരിച്ചു. ടൂറിസം മേഖലയിലെ മികച്ച സംരംഭകർക്ക് ഏർപ്പെടുത്തിയ മെട്രോ എക്സ്പെഡിഷന് അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു.
കെടിഡിസി ചെയര്മാന് പി.കെ. ശശി , അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വേണു, ഗോകുലം ഗ്രൂപ്പ് ചെയര്മാന് ഗോകുലം ഗോപാലന്, കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ടൂറിസം ഇൻഡസ്ട്രി പ്രസിഡന്റ് ഇ.എം. നജീബ്, പ്രസാദ് മഞ്ഞളി, ഹോട്ടല്‍സ് ആൻഡ് റസ്റ്റോറന്റ് അസോസിയേഷന് സെക്രട്ടറി കോട്ടുകാല്‍ കൃഷ്ണകുമാർ, സാഗര ശിശുപാലൻ, മെട്രോ എക്സ്പെഡിഷന് എംഡി സിജി നായര്‍ തുടങ്ങിയവർ പങ്കെടുത്തു.