+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷ​വ​ർ​മ​യി​ൽ പു​ഴു​; ആ​രോ​ഗ്യ വ​കു​പ്പ് വി​ൽ​പ​ന ത​ട​ഞ്ഞു

നാ​ദാ​പു​രം: ബ​സ് സ്റ്റാ​ൻ​ഡി​ന് പി​ൻ​വ​ശ​ത്തെ ബേ​ക്ക​റി ടി ​സ്റ്റാ​ൾ ക​ട​യി​ൽ വി​ൽ​പ​ന ന​ട​ത്തി​യ ഷ​വ​ർ​മ്മ​യി​ൽ പു​ഴു​വി​നെ ക​ണ്ടെ​ത്തി. നാ​ദാ​പു​ര​ത്തെ ബേ​ക്ക് പോ​യി​ന്‍റ് കേ​ക്ക് ഷോ​പ്പി​ൽ വി​ൽ​പ​
ഷ​വ​ർ​മ​യി​ൽ പു​ഴു​; ആ​രോ​ഗ്യ വ​കു​പ്പ് വി​ൽ​പ​ന ത​ട​ഞ്ഞു
നാ​ദാ​പു​രം: ബ​സ് സ്റ്റാ​ൻ​ഡി​ന് പി​ൻ​വ​ശ​ത്തെ ബേ​ക്ക​റി ടി ​സ്റ്റാ​ൾ ക​ട​യി​ൽ വി​ൽ​പ​ന ന​ട​ത്തി​യ ഷ​വ​ർ​മ്മ​യി​ൽ പു​ഴു​വി​നെ ക​ണ്ടെ​ത്തി. നാ​ദാ​പു​ര​ത്തെ ബേ​ക്ക് പോ​യി​ന്‍റ് കേ​ക്ക് ഷോ​പ്പി​ൽ വി​ൽ​പ​ന ന​ട​ത്തി​യ ഷ​വ​ർ​മ​യി​ലാ​ണ് പു​ഴു​വി​നെ ക​ണ്ടെ​ത്തി​യ​ത്.
പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​രോ​ഗ്യ​വി​ഭാ​ഗം അ​ധി​കൃ​ത​ർ ഷ​വ​ർ​മ വി​ല​ക്കി. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ഴി​ക്കാ​ൻ ന​ൽ​കി​യ ഷ​വ​ർ​മ​യി​ലാ​ണ് പു​ഴു​ക്ക​ളെ ക​ണ്ട​ത്.
വി​ദ്യാ​ർ​ഥി​യു​ടെ ര​ക്ഷി​താ​വ് ആ​രോ​ഗ്യ​വ​കു​പ്പി​ന് പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് സ്ഥാ​പ​ന​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ ആ​രോ​ഗ്യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യും ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഇ​ല്ലാ​തെ​യും സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ബോ​ധ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഷ​വ​ർ​മ​യും ശീ​ത​ള​പാ​നീ​യ​ങ്ങ​ളും ഉ​ണ്ടാ​ക്കു​ന്ന​തും വി​ൽ​പ​ന ന​ട​ത്തു​ന്ന​തും ആ​രോ​ഗ്യ​വി​ഭാ​ഗം ത​ട​ഞ്ഞു.
ഷ​വ​ർ​മ ക​ഴി​ച്ച കു​ട്ടി​ക​ളു​ടെ പ​രാ​തി​ക​ൾ വാ​ട്സാ​പ്പ് വ​ഴി ആ​രോ​ഗ്യ വി​ഭാ​ഗ​ത്തെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സു​രേ​ന്ദ്ര​ൻ ക​ല്ലേ​രി, ജെ​എ​ച്ച്ഐ പി.​കെ. പ്രീ​ജി​ത്ത്, കെ. ​പ്ര​സാ​ദ്, ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ബി​ജു പ്ര​സാ​ദ് എ​ന്നി​വ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി.
സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്ര​കാ​ര​മു​ള്ള എ​ല്ലാ​വി​ധ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കാ​ത്ത മു​ഴു​വ​ൻ ഷ​വ​ർ​മ സ്ഥാ​പ​ന​ങ്ങ​ളും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും എ​ന്ന് ലോ​ക്ക​ൽ പ​ബ്ലി​ക് ഹെ​ൽ​ത്ത് അ​തോ​റി​റ്റി ഡോ​ക്ട​ർ എം ​ജ​മീ​ല അ​റി​യി​ച്ചു.