+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗൂ​ഡ​ല്ലൂ​രി​ൽ ന​ട​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​യ്ക്ക് ഉ​ജ്ജ്വ​ല സ്വീ​ക​ര​ണം

ഗൂ​ഡ​ല്ലൂ​ർ: രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​യ്ക്ക് ഗൂ​ഡ​ല്ലൂ​രി​ൽ ഉ​ജ്വ​ല സ്വീ​ക​ര​ണം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.45ന് ​കോ​ഴി​പ്പാ​ല​ത്തി​ലെ ഗൂ​ഡ​ല്ലൂ​ർ ഗ​വ. കോ​ള​ജ് പ​രി​സ​ര​ത്ത
ഗൂ​ഡ​ല്ലൂ​രി​ൽ ന​ട​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​യ്ക്ക്  ഉ​ജ്ജ്വ​ല സ്വീ​ക​ര​ണം
ഗൂ​ഡ​ല്ലൂ​ർ: രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​യ്ക്ക് ഗൂ​ഡ​ല്ലൂ​രി​ൽ ഉ​ജ്വ​ല സ്വീ​ക​ര​ണം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.45ന് ​കോ​ഴി​പ്പാ​ല​ത്തി​ലെ ഗൂ​ഡ​ല്ലൂ​ർ ഗ​വ. കോ​ള​ജ് പ​രി​സ​ര​ത്ത് നി​ന്നാ​ണ് യാ​ത്ര ആ​രം​ഭി​ച്ച​ത്. പ​തി​നാ​യി​ര​ങ്ങ​ളാ​ണ് യാ​ത്ര​യി​ൽ അ​ണി​നി​ര​ന്ന​ത്. യാ​ത്ര​ക്കി​ടെ വ​ഴി​യോ​ര​ങ്ങ​ളി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ നൂ​റു​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ച​ത്. ന​ന്ദ​ട്ടി ശി​വ​ൻ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ആ​ദി​വാ​സി​ക​ളു​ടെ പ​ര​ന്പ​രാ​ഗ​ത ക​ലാ​നൃ​ത​ങ്ങ​ളി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന് സ്വീ​ക​ര​ണം ഒ​രു​ക്കി​യ​ത്.
ചെ​ന്പാ​ല ജി​ടി​എം​ഒ​വി​ന് സ​മീ​പം മു​സ്ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​രും അ​ദ്ദേ​ഹ​ത്തെ വ​ര​വേ​റ്റു. ജോ​ഡോ യാ​ത്ര​യോ​ട് അ​നു​ബ​ന്ധി​ച്ച് ഗൂ​ഡ​ല്ലൂ​രി​ലും പ​രി​സ​ര​ത്തും വ​ൻ പോ​ലീ​സ് സു​ര​ക്ഷ​യാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ഡി​ഐ​ജി മു​ത്തു​സ്വാ​മി, എ​സ്പി ആ​ശി​ഷ് റാ​വ​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സു​ര​ക്ഷാ ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.