മേപ്പാടി: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളജ്, ആസ്റ്റർ വളണ്ടീയേഴ്സ്, നഴ്സിംഗ് കോളജ്, ഫാർമസി കോളജ് എന്നിവരുടെ നേതൃത്വത്തിൽ വാക്കത്തോണ്‍ നടത്തി. വിദ്യാർഥികളുടെയും ജീവനക്കാരുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ’ഓരോ ഹൃദയവും എല്ലാ ഹൃദയങ്ങൾക്കുമായി ഉപയോഗപ്പെടുത്തുക’ എന്ന ഈ വർഷത്തെ ലോകഹൃദയദിന സന്ദേശവുമായാണ് വിദ്യാർഥികൾ മേപ്പാടിയുടെ നഗരഹൃദയത്തിലൂടെ വാക്കത്തോൻ നടത്തിയത്.
ആഗോള തലത്തിൽ ആസ്റ്റർ വളന്റീയേഴ്സ് സംഘടിപ്പിക്കുന്ന ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക് എന്ന, കുട്ടികളുടെ ഹൃദയസംരക്ഷണത്തിനുള്ള പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കൂടി ഇതോടൊപ്പം നടത്തി. കുട്ടികളുടെ ഹൃദയശസ്ത്രക്രിയ അടക്കമുള്ള ചികിത്സകൾക്കായി ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ നടത്തുന്ന ഈ പരിപാടിയിൽ പങ്കുചേരുന്ന ഓരോരുത്തരും പതിനായിരം അടി വയ്ക്കുന്പോൾ ആസ്റ്റർ ഡി എം ഹെൽത്ത് കെയർ 100 രൂപ മാറ്റിവയ്ക്കും.
ഒക്ടോബർ 16 നാണ് അവസാനിക്കുക. https://heart2heart.astervolunteers.comഎന്ന ലിങ്കിൽ രജിസ്റ്റർ ചെയ്ത ശേഷം ഏതെങ്കിലും അപ്ലിക്കേഷൻ ഉപയോഗിച്ച് അന്നേ ദിവസത്തെ സ്റ്റെപ്പുകൾ എത്രയാണെന്ന് 8606976222 എന്ന മൊബൈൽ നന്പറിലേക്ക് സ്ക്രീൻ ഷോട്ടുകൾ അയക്കണം.
മേപ്പാടി പോലീസ് സ്റ്റേഷൻ പരിസരത്തുനിന്നും ആരംഭിച്ച വാക്കത്തോണ്‍ മേപ്പാടി സിഐ എ.ബി. വിപിൻ ഫ്ളാഗ് ഓഫ് ചെയ്തു. ഡീൻ ഡോ.ഗോപകുമാരൻ കർത്താ, ഡിജിഎം സൂപ്പി കല്ലങ്കോടൻ, എജിഎം ഡോ. ഷാനവാസ് പള്ളിയാൽ, ആസ്റ്റർ വോളണ്ടിയർ ടീം ലീഡർ മുഹമ്മദ് ബഷീർ എന്നിവർ വാക്കത്തോണിന് നേതൃത്വം നൽകി.